മാപ്രാണം ഹോളിക്രോസ് സ്കൂള്‍ ഇനി സൗരോര്‍ജത്തില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായ സ്ഥാപനമായ കേരള സോള്‍വെന്റ്സ് എക്സ്ട്രാക്ഷന്‍സ് ലിമിറ്റഡ് (കെഎസ്ഇ ലിമിറ്റഡ്) മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനുവേണ്ടി നിര്‍മ്മിച്ചു നല്കുന്ന അഞ്ചു കിലോവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍പ്ലാന്റ് വിദ്യാലയത്തിന് സമര്‍പ്പിച്ചു. കമ്പനിയുടെ സിഎസ്ആര്‍ ഫണ്ടില്‍നിന്നും മൂന്നേകാല്‍ ലക്ഷം രൂപ ചെലവിട്ടാണ് സോളാര്‍ പവര്‍പ്ലാന്റ് നിര്‍മ്മിച്ചത്. ഇതോടെ സ്കൂളിന്റെ വൈദ്യുതി ബില്‍ നാമ മാത്രമാകുമെന്ന് കരുതുന്നതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു. കെഎസ്ഇ ലിമിറ്റഡ് ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ സ്വിച്ചോണ്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോയ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. കെഎസ്ഇബി കരുവന്നൂര്‍ ഡിവിഷന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എം.എസ്. സാജു സോളാര്‍ പദ്ധതികളെപ്പറ്റി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ പി.എ. ബാബു, വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍, ഷാജന് ജോര്‍ജ്, എ.സി. കുമാരന്, പി.എം. ജോണ്‍, സെബി കള്ളാപറമ്പില്‍, സി.വി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.