മുരിയാട് ജനതയ്ക്ക് തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഓണസമ്മാനം
വെള്ളിലംകുന്ന് ഖാദി നെയ്ത്ത് കേന്ദ്രം പുനര്‍നിര്‍മാണം നടത്തി ഉദ്ഘാടനം ചെയ്തു
മുരിയാട്: തൃശൂര്‍ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനില്‍ 2018-19, 2019-20 വാര്‍ഷിക പദ്ധതികളിലുള്‍പ്പെടുത്തി മുരിയാട് പഞ്ചായത്തില്‍ വെള്ളിലംകുന്ന് ഖാദി നെയ്ത്ത് കേന്ദ്രം 28 ലക്ഷം രൂപ ചെലവു ചെയ്ത് പുനര്‍ നിര്മിച്ചതിന്റേയും ഓഫീസ് റൂമിന്റെയും പുതിയ കൈത്തറി യന്ത്രങ്ങളുടേയും പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്, പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്സണ്‍ അജിത രാജന്, പഞ്ചായത്ത് അംഗങ്ങളായ ശാന്ത മോഹന്‍ദാസ്, മോളി ജേക്കബ്, എസ്ഇ പ്രമോട്ടര്‍ പ്രതിഭ, ഇന്‍സ്ട്രക്ടര്‍ ഇ.കെ. അനൂപ്, കോഓര്‍ഡിനേറ്റര്‍ രമ്യ, തൊഴിലാളി പ്രതിനിധി തുഷാര, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണന്, ജില്ലാ ഖാദി പ്രൊജക്ട് ഓഫീസര്‍ സി.പി. സുജാത എന്നിവര്‍ പ്രസംഗിച്ചു.