വിമുക്തഭടന്മാര് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്കിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ പ്രതിഷേധ മാര്‍ച്ചും ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ ധര്‍ണയും നടത്തി. വണ്‍ റാങ്ക് വണ്‍ പെന്ഷന് അനുവദിച്ചതിലെ അപാകതകള്‍ പരിഹരിക്കുക, തടഞ്ഞു വച്ചിരിക്കുന്ന ശമ്പള ഡിഎ കുടിശികകള്‍ ഉടന്‍ വിതരണം ചെയ്യുക, കേന്ദ്ര ഗവണ്മെന്റിന്റെ വിമുക്തഭടന്മാരോടുള്ള അവഗണനകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സൈനികര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു പ്രകടനവും ധര്‍മ്മയും. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപാലന് നായര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ നേതാക്കളായ എം.ഡി. ജോര്‍ജ്, കെ. സോമന്, ജിജിമോന് കെ. റപ്പായി, അരവിന്ദാക്ഷന്, സി.കെ. വത്സന്, സജി ജോര്‍ജ് തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.