സംസ്ഥാനത്ത് (സെപ്റ്റംബര്‍ 4) 2479 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (സെപ്റ്റംബര്‍ 4) 2479 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 477 പേര് രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
11 മരണങ്ങളാണ് കോവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റാഫേല്‍ (78), മലപ്പുറം ഒളവറ്റൂര് സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുള്‍ റഹ്മാന് (60), കണ്ണൂര്‍ വളപട്ടണം സ്വദേശി വാസുദേവന്‍ (83), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ ആലക്കോട് സ്വദേശി സന്തോഷ്കുമാര്‍ (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി ബുഷ്റ ബീവി (61), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ശബരിയാര് (65), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുലജ (56), തൃശൂര്‍ പോങ്ങനംകാട് സ്വദേശി ഷിബിന്‍ (39), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 326 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 149 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ 204 പേര്‍ക്ക് കൂടി കോവിഡ്; 140 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 204 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 140 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1446 ആണ്. തൃശൂര്‍ സ്വദേശികളായ 50 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5017 ആണ്. ഇതുവരെ രോഗമുക്തരായത് 3517 പേര്. രോഗം സ്ഥിരീകരിച്ചവരില്‍ 200 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 18 പേരുടെ രോഗ ഉറവിടമറിയില്ല. ദയ ക്ലസ്റ്റര്‍ 11, പരുത്തിപ്പാറ ക്ലസ്റ്റര്‍ 09, എലൈറ്റ് ക്ലസ്റ്റര്‍ 01, എ ആര് ക്യാമ്പ് 59, അഴീക്കോട് ക്ലസ്റ്റര്‍ 04, സ്പിന്നിങ്ങ് മില്‍ ക്ലസ്റ്റര്‍ 12, ജനത ക്ലസ്റ്റര്‍ 01, ആര്‍എംഎസ് 01, ജൂബിലി ക്ലസ്റ്റര്‍ 01, വാടാനപ്പിളളി ഫുഡ് മസോണ്‍ 14, വാടാനപ്പിളളി ഫിഷ് മാര്‍ക്കറ്റ് 01, ആരോഗ്യപ്രവര്‍ത്തകര്‍ 01, മറ്റ് സമ്പര്‍ക്കം 67, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 01, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ 03 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. ഇതില്‍ 60 വയസ്സിന് മുകളില്‍ പ്രായമുളള 7 പുരുഷന്മാരും 8 സ്ത്രീകളും 10 വയസ്സില്‍ താഴെ പ്രായമുളള 3 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍.
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര് – 107, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 48, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്46, ജി.എച്ച് ത്യശ്ശൂര്10, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി – 36, കില ബ്ലോക്ക് 1 ത്യശ്ശൂര്74, കില ബ്ലോക്ക് 2 ത്യശ്ശൂര് 25, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍138, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍131, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്34, ചാവക്കാട് താലൂക്ക് ആശുപത്രി 24, ചാലക്കുടി താലൂക്ക് ആശുപത്രി 11, സി.എഫ്.എല്‍.ടി.സി കൊരട്ടി – 48, കുന്നംകുളം താലൂക്ക് ആശുപത്രി 13, ജി.എച്ച്. ഇരിങ്ങാലക്കുട – 16, ഡി .എച്ച്. വടക്കാഞ്ചേരി – 6, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര് 7, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ത്യശ്ശൂര് 16, മദര്‍ ഹോസ്പിറ്റല്‍ ത്യശ്ശൂര് 1, എലൈറ്റ് ഹോസ്പിറ്റല്‍ ത്യശ്ശൂര് – 7, പി . സി. തോമസ് ഹോസ്റ്റല്‍ ത്യശ്ശൂര്228. 216 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.9175 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 166 പേരെ ആശുപത്രികളില്‍ പുതിയതായി പ്രവേശിപ്പിച്ചു. 1658 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി.