മുരിയാട് വികസന രേഖ പ്രകാശനം ചെയ്തു

മുരിയാട്: ഗ്രാമപഞ്ചായത്ത് 2015 മുതല്‍ 2020 വരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള വികസന രേഖയുടെ പ്രകാശനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. പ്രശാന്ത്, വികസന ചെയര്‍പേഴ്സണ്‍ അജിത രാജന് പ്രസംഗിച്ചു.