നൂറോളം വൃക്ഷതൈകള്‍ നട്ടുകൊണ്ട് ഗോ ഗ്രീന്‍ 2023 പദ്ധതിയുമായി ലിറ്റില്‍ ഫഌര്‍ എല്‍പിഎസ് ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫഌര്‍ എല്‍പി സ്കൂളില്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ പ്രമുഖ പൊതുസ്ഥാപനങ്ങളില്‍ നൂറോളം മരങ്ങള്‍ നട്ടു പരിപാലിക്കുന്ന ഗോ ഗ്രീന്‍ 2023 പദ്ധതി പരിസ്ഥിതി പ്രവര്‍ത്തകനും വനമിത്ര അവാര്‍ഡ് ജേതാവും ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജരുമായ ഫാ. ജോയ് പീനിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഗവണ്മെന്റ് താലൂക്ക്ഹോസ്പിറ്റല്, പിഡബ്ലിയുഡി റസ്റ്റ് ഹൗസ്, കെഎല്‍എഫ്, കെപിഎല്‍, വൈസ് മെന്‍ ക്ലബ് എന്നീ സ്ഥാപനങ്ങളിലാണ് വൃക്ഷ തൈകള്‍ നട്ടത്. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനെറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക ഐ.കെ. ആലിസ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ വേണുഗോപാല്‍, സിസ്റ്റര്‍ തെരേസ് മരിയ എന്നിവര്‍ പ്രസംഗിച്ചു.