ക്ലീൻ ഊരകം പദ്ധതിക്ക് തുടക്കമായി
ഊരകം: ശുചിത്വ ഗ്രാമം സുന്ദര ഗ്രാമം എന്ന ആശയം ഉയർത്തി മുരിയാട് പഞ്ചായത്തിലെ ഊരകം ഈസ്റ്റ് പത്താം വാർഡിൽ ക്ലീൻ ഊരകം പരിപാടിക്ക് തുടക്കം കുറിച്ചു. അവിട്ടത്തൂർ എൽബിഎസ്എം എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റ്, കുടംബശ്രീ എഡിഎസ്, എൻആർഇജി, ഹരിത കർമ്മസേന, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ക്ലീൻ ഊരകം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ വാർഡിലെ പ്രധാന വീഥികളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്തു. 32 ഓളം ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് ഒറ്റദിവസം കൊണ്ട് നീക്കം ചെയ്തത്.
ഊരകം സേവാഗ്രാം വാർഡ് കേന്ദ്രത്തിൽവച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ക്ലീൻ ഊരകം പദ്ധതി ഉദ്ഘാടനം ചെയ്തു. സിഡിഎസ് വൈസ് ചെയർപേഴ്സൺ രൂപ സൂരജ്, അവിട്ടത്തൂർ എൽബിഎസ്എം എച്ച്എസ്എസ്, എൻഎസ്എസ് കോഡിനേറ്റർമാരായ ശ്രീല ടീച്ചർ, സുധീർ മാസ്റ്റർ, ദിനേശൻ മാസ്റ്റർ, ഹരിത കർമ്മസേന വളണ്ടിയർ രാധാ ദാസൻ, ആരോഗ്യദായിക വളണ്ടിയർമാരായ ടോജോ തൊമ്മാന, ആന്റോ ജോക്കി തുടങ്ങിയവർ വലിച്ചെറിയൽ വിമുക്ത ശുചിത്വ ക്യാമ്പയിന് നേതൃത്വം നൽകി. ആറ് ഗ്രൂപ്പുകളായി അമ്പതോളം പേരാണ് ശുചിത്വ ക്യാമ്പയിനിൽ പങ്കെടുത്തത്. ഏഴോളം പ്രധാന വീഥികളിൽ നിന്നാണ് പ്ലാസ്റ്റിക്, കുപ്പി, മറ്റ് മാലിന്യങ്ങൾ തുടങ്ങിയവ ശേഖരിച്ച് ഹിത കർമ്മസേനയ്ക്ക് കൈമാറിയത്.