കൈവരിയില്ല.. അന്നിക്കര തോട് നിറഞ്ഞു ഒഴുകുന്നു

കരൂപ്പടന്ന: കരൂപ്പടന്ന പള്ളിനട കടലായി റോഡില്‍ കടലായി അംഗന്‍വാടിക്ക് സമീപം രണ്ടാഴ്ച മുന്‍പ് തകര്‍ന്ന അന്നിക്കര തോടിന്റെ കൈവരി ഇത് വരെ പണിയാന്‍ പഞ്ചായത്ത് നടപടി എടുത്തിട്ടില്ല. ഇത് സംബന്ധിച്ചു നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. കരൂപ്പടന്ന പുഴയിലേക്ക് കോണത്തുകുന്നു മേഖലയില്‍ നിന്നും വെള്ളം ഒഴുകുന്ന തോടാണ്. ഇപ്പോള്‍ ശക്തമായ ഒഴുക്ക് ഉള്ളതിനാല്‍ ഏത് സമയത്തും അപകടം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.. രാത്രിയില്‍ വഴിവിളക്കില്ലാത്തതിനാല്‍ സാധ്യത കൂടുതലാണ്. കൈവരി പണിയാന്‍ ഉടനടി നടപടി എടുക്കണമെന്ന് വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ആവശ്യപ്പെട്ടു.