ഭവനരഹിതരായ വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മിച്ച് നല്കുന്ന പദ്ധതിയുമായി കെഎസ്ടിഎ
ഇരിങ്ങാലക്കുട: അധ്യാപക സംഘടനയായ കെഎസ്ടിഎ യുടെ നേതൃത്വത്തില്‍ നിര്‍ധനരും ഭവനരഹിതരുമായ സ്കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി വീട് നിര്‍മിച്ചു നല്കുന്ന കുട്ടിക്കൊരു വീട് പദ്ധതി ആരംഭിക്കുന്നു. എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിക്കാണ് ഈ വര്‍ഷം വീട് നിര്‍മിച്ച് നല്‍കുന്നത്. ഇത് സംബന്ധിച്ച് എച്ച്ഡിപി സ്കൂളില്‍ നടന്ന സംഘാടകസമിതി യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷയായി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി സി.എ. നസീര്‍ കുട്ടിക്കൊരു വീട് പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട ഉപജില്ലയില്‍ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിക്കാണ് ഈ വര്‍ഷം വീട് നിര്‍മിച്ചു നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു മുഖ്യരക്ഷാധികാരിയും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ചെയര്‍മാനും കെഎസ്ടിഎ സബ് ജില്ലാ സെക്രട്ടറി കെ.വി. വിദ്യ ജനറല്‍ കണ്‍വീനറായും ജില്ലാ കമ്മിറ്റി അംഗം ദീപ ആന്റണി ട്രഷററായും സംഘാടക സമിതി രൂപീകരിച്ചു. എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ പീതാംബരന് എടച്ചാലി, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എം. കരീം, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.വി. ശശി, ഡോ.പി.സി. സിജി, പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, വാര്‍ഡ് മെമ്പര്‍ ഷാലി ദിലീപന്, എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.വി. ബാബുരാജ്, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ബി. സജീവ്, കെഎസ്ടിഎ സബ് ജില്ലാ പ്രസിഡന്റ് കെ. കെ.താജുദ്ദീന്, പിടിഎ പ്രസിഡന്റ് സി.എസ്. സുധന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാന അധ്യാപിക സി.പി. സ്മിത സ്വാഗതവും കെഎസ്ടിഎ ഉപജില്ല സെക്രട്ടറി കെ.വി. വിദ്യ നന്ദിയും പറഞ്ഞു.