കാണികള്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം പകര്‍ന്നു അതാരഹ് 2കെ23

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകയിലെ അഞ്ഞൂറോളം കലാകാരന്മാര് ചേര്‍ന്ന് ബൈബിളിനെ അടിസ്ഥാനപ്പെടുത്തി അവതരിപ്പിച്ച നൃത്ത സംഗീത ദൃശ്യാവിഷ്കാരം അതാരഹ് 2കെ23 കാണികള്‍ക്ക് വ്യത്യസ്ത അനുഭവമായി. 12 വേദികളിലായി അഞ്ച് കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള അതാരഹ് 2കെ23 കാണാന്‍ ആയിരങ്ങള്‍ എത്തി.

ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സ്വദേശി ഷെറിന് പോളാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. വികാരി ഫാ. പായസ് ചെറപ്പണത്ത്, അസി. വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഒ.എസ്. ടോമി എന്നിവര്‍ നേതൃത്വം നല്കി.
