പ്രിയമാനസം സൗഹൃദസംഗമം 19ന് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട: സഹൃദയന്, ചിത്രകാരന്, കലാകാരന്, മനുഷ്യസ്നേഹി എന്നീനിലകളില്‍ അറിയപ്പെടുന്ന കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കളും ഇരിങ്ങാലക്കുട ഡോ.കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗഹൃദസംഗമം പ്രിയമാനസം ഇരിങ്ങാലക്കുടയില്‍. 19ന് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കലാ, സാഹിത്യ, സിനിമ മേഖലകളിലെ ഒട്ടേറെപേര്‍ പങ്കെടുക്കും. 2.30ന് അനിയന് മംഗലശേരിയുടെ അധ്യക്ഷതയില്‍ ചേരുന്ന സൗഹൃദസംഗമത്തില്‍ മഞ്ജുനാഥ് വി. ജയ് പ്രാര്‍ഥനാഗീതം ആലപിക്കും. ബാലുനായരുടെ പിതാവ് മുരളീധരന്‍നായര്‍, ഗുരുക്കന്മാരായ കുടമാളൂര്‍ കരുണാകരന്‍നായര്‍, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കലാമണ്ഡലം രാമകൃഷ്ണന്, കലാമണ്ഡലം ഹരിദാസ്, കലാകേന്ദ്രം മുരളീധരന് നമ്പൂതിരി എന്നിവരുടെ ചിത്രത്തിനുമുമ്പില്‍ കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണന്‍കുട്ടി തിരിതെളിയിക്കും. ബാലുനായരുടെകൂടി ഗുരുനാഥനായ കഥകളിനടന് കലാമണ്ഡലം രാമകൃഷ്ണനെ അനുസ്മരിച്ചുകൊണ്ട് സജനീവ് ഇത്തിത്താനം പ്രഭാഷണം ചെയ്യും. തുടര്‍ന്ന് മാതാവായ എം.എസ്. രാജകുമാരി, ഗുരുനാഥന്മാരായ കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന്, കലാനിലയം വിജയന്, കലാമണ്ഡലം മുരളി, കലാമണ്ഡലം ഭാഗ്യനാഥന് എന്നിവരെ ദക്ഷിണ ല്കി പ്രണമിക്കും. കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന് അനുഗ്രഹഭാഷണം നടത്തും. ഉച്ചതിരിഞ്ഞ് 3.30ന് പ്രശസ്ത കഥകളിഗായകര്‍ കോട്ടയ്ക്കല്‍ മധുവും കലാമണ്ഡലം വിനോദും അവതരിപ്പിക്കുന്ന കഥകളിപ്പദക്കച്ചേരി നടക്കും. പ്രശസ്ത ചിത്രകാരന് മോപ്പസാങ് വാലത്ത് തത്സമയം ചിത്രം വരയ്ക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സുഹൃദ്സംഗമത്തില്‍ വ്യത്യസ്ത മേഖലകളിലെ ബാുനായരുടെ സുഹൃത്തുക്കള്‍ പങ്കെടുക്കും. കഥകളിനടന് കോട്ടയ്ക്കല്‍ ദേവദാസ് ആമുഖമായി സംസാരിക്കും. ബാലുനായരുടെ വരകളും വരികളും എന്ന പുസ്തകം പ്രകാശനംചെയ്യും. കഥകളിഗായകന് കലാനിലയം സിനു മോഡറേറ്ററാകുന്ന യോഗത്തില്‍ സി. വിനോദ് കൃഷ്ണന് സ്വാഗതവും സുദീപ് പിഷാരടി നന്ദിയും പ്രകാശിപ്പിക്കും. സന്ധ്യയ്ക്ക് 6.30ന് ആരംഭിക്കുന്ന സന്താനഗോപാലം കഥകളിയില്‍ കലാമണ്ഡലം കൃഷ്ണകുമാര്‍, കോട്ടയ്ക്കല്‍ ദേവദാസ്, കലാമണ്ഡലം ചമ്പക്കര വിജയകുമാര്‍, കലാമണ്ഡലം ബാബുനമ്പൂതിരി തുടങ്ങിയവരും കഥകളിരംഗത്തെ ബാലുനായരുടെ മറ്റു സുഹൃത്തുക്കളും പങ്കെടുക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ അനിയന് മംഗലശേരി, രമേശന് നമ്പീശന്, എം.എന്‍. പ്രദീപ്, പി.എന്‍. ശ്രീരാമന്, സി. വിനോദ് കൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.