സെന്റ് ജോസഫ്സ് കോളജ് കോമേഴ്സ് സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെഗാതിരുവാതിര

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് കോമേഴ്സ് സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ചു മെഗാതിരുവാതിര അരങ്ങേറി. കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽനടന്ന മെഗാ തിരുവാതിരയിൽ മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. തൃശൂർ ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻസ് എം.ടി. ജ്യോതി, ഇലക്ഷൻ സാക്ഷരതാ ക്ലബ് കോർഡിനേറ്റർ എം. ശ്രീനിവാസ്, മുകുന്ദപുരം തഹസിൽദാർ ശാന്തകുമാരി, പ്രിൻസിപ്പൽഡോ. സിസ്റ്റർ ബ്ലെസി തുടങ്ങിയവർ പങ്കെടുത്തു.