സി. ജയപ്രകാശ് അഞ്ചാം ചരമവാര്‍ഷികം ആചരിച്ചു; കെപിഎംഎസ്

കോണത്തുക്കുന്ന്: കേരള പുലയര്‍ മഹാസഭ മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും വെള്ളാങ്കല്ലൂര്‍ യൂണിയന് പ്രസിഡന്റുമായിരുന്ന പി.സി. ജയപ്രകാശിന്റെ അഞ്ചാം ചരമവാര്‍ഷികം കുന്നുമ്മല്‍ക്കാട് ശാഖയുടെ നേതൃത്വത്തില്‍ സമുചിതം ആചരിച്ചു. പട്ടേപ്പാടം സെന്ററില്‍ നടന്ന അനുസ്മരണ യോഗം സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ഇടയിലപ്പുര ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് രാജു നടവരമ്പത്തുകാരന് അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി എം.സി. ശിവദാസന്‍, വൈസ് പ്രസിഡന്റ് സുനില്‍ മാരാത്ത്, എന്‍.വി. ഹരിദാസ്, ബാബു മണമ്മേല്‍, പി.വി. അയ്യപ്പന്, ശിവന് കാണ്ണാടിപറമ്പില്, ശിവന് പുത്തന്‍ചിറ, ശിഖില്‍ ശിവരാമന് തുടങ്ങിയവര്‍ സംസാരിച്ചു. രജീഷ് പാലിയത്ത് സ്വാഗതവും, പ്രേംജിത്ത് പുവ്വത്തുകടവില് നന്ദിയും രേഖപ്പെടുത്തി.