കേന്ദ്രീയ സംസ്കൃത സര്‍വകലാശാലയും ചെമ്മണ്ട ശാരദാ ഗുരുകുലവും ചേര്‍ന്ന് യുവ വാക്യാര്ഥസഭ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: യുവജനതയ്ക്ക് ശാസ്ത്രജ്ഞാനം വളര്‍ത്താനും വിവിധ ശാസ്ത്ര വിഷയങ്ങളില്‍ അറിവുനേടുന്നതിനും കേന്ദ്രീയ സംസ്കൃത സര്‍വകലാശാലയും ചെമ്മണ്ട ശാരദാ ഗുരുകുലവും ചേര്‍ന്ന് സംഘടിപ്പിച്ച യുവ വാക്യാര്ഥസഭ ശ്രദ്ധേയമായി ഭാരതീയ ജ്ഞാനപരമ്പരയുടെ ഭാഗമായിട്ടാണ് സദസ് സംഘടിപ്പിച്ചത്. ന്യായം, വ്യാകരണം, വേദാന്തം ജ്യോതിഷം, സാഹിത്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന 16 യുവതീയുവാക്കള്‍ ശാസ്ത്ര ചര്‍ച്ചകളില്‍ പങ്കെടുത്തു. ഡോ. കെ.കെ. ഷൈന്‍ ഉദ്ഘാടനംചെയ്തു. പ്രഫ.കെ.വി. വാസുദേവന്‍ അധ്യക്ഷനായി. കെ.എസ്. മഹേശ്വരന്, പി. നന്ദകുമാര്‍, ഡോ.പി.കെ. ശങ്കരനാരായണന് എന്നിവര്‍ പ്രസംഗിച്ചു.