ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ മലയാളദിനാഘോഷവും ഭാഷാസെമിനാറും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മലയാളവിഭാഗം നേതൃത്വം നല്കുന്ന തുടി മലയാളവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന മലയാളദിനാഘോഷ ചടങ്ങില്‍ കുന്നംകുളം വിവേകാനന്ദ കോളജിലെ അധ്യാപകന് ഡോ.എസ്.ഗിരീഷ് കുമാര്‍ തിരി തെളിയിക്കുന്നു.
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളജിലെ മലയാളവിഭാഗം നേതൃത്വം നല്കുന്ന തുടി മലയാളവേദിയുടെ ആഭിമുഖ്യത്തില്‍ മലയാളദിനാഘോഷവും ഭാഷാസെമിനാറും സംഘടിപ്പിച്ചു. കുന്നംകുളം വിവേകാനന്ദ കോളജിലെ അധ്യാപകന് ഡോ.എസ്.ഗിരീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. വകുപ്പു മേധാവി ഡോ. കെ. എ ജെന്‍സി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ബ്ലെസി, മലയാളം അധ്യാപിക എം. വി വിദ്യ, തുടി മലയാളവേദി സെക്രട്ടറി റിന്‍ഷ എന്നിവര്‍ പ്രസംഗിച്ചു. .