റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്കായി കൗമാര പ്രതിഭകള്‍ ഇന്നും നാളെയും ഇരിങ്ങാലക്കുടയില്‍ സംഗമിക്കുന്നു
ഇരിങ്ങാലക്കുട: കണ്ടുപിടിത്തങ്ങളുടെ കൊച്ചുകൊച്ചു മാതൃകകള്‍! ചെറിയ ചെറിയ അന്വേഷണങ്ങള്‍, പഠനങ്ങള്‍! പക്ഷേ, അവയുടെ ഉള്ളിലടങ്ങിയ സിദ്ധാന്തങ്ങളും ചിന്തകളും ലോകനിലവാരത്തിലുള്ള ശാസ്ത്രജ്ഞര്‍ക്കുപോലും വലിയ കണ്ടെത്തലുകളിലേക്കു വഴിയൊരുക്കിയേക്കാം. ഇരിങ്ങാലക്കുടയിലെ അഞ്ചു വേദികളിലായാണു കൊച്ചുശാസ്ത്രജ്ഞര്‍ പുത്തന്‍ കണ്ടുപിടിത്തങ്ങളുമായെത്തുന്നത്.
ചിന്തകളിലും ആശയങ്ങളിലും കാലത്തിനൊപ്പവും അതിനപ്പുറവും നീങ്ങുന്ന കൗമാര പ്രതിഭകളുടെ നേര്‍ക്കാഴ്ചകളാണ് ഇനി ഇരിങ്ങാലക്കുടയില്‍ രണ്ടുനാള്‍. രാവിലെ 9.30ന് ഇ.ടി. ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിക്കും.ടി.എന്‍. പ്രതാപന് എംപി മുഖ്യാതിഥിയായിരിക്കും. സനീഷ്കുമാര് എംഎല്‍എ വൊക്കേഷണല്‍ എക്സ്പോ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ ശാസ്ത്ര സന്ദേശം നല്‍കും. എംപിമാരായ ബെന്നി ബഹനാന്, കുമാരി രമ്യ ഹരിദാസ്, എംഎല്‍എമാരായ മുരളി പെരുനെല്ലി, സേവ്യര്‍ ചിറ്റിലപ്പിള്ളി, സി.സി. മുകുന്ദന്, പി. ബാലചന്ദ്രന്, എ.സി. മൊയ്തീന്, എന്‍.കെ. അക്ബര്‍, കെ.കെ. രാമചന്ദ്രന് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി.വി. ചാര്‍ളി, അഡ്വ. ജിഷ ജോബി, അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ റഹീം വീട്ടിപറമ്പില്‍, കെ.എ. വഹീദ, പി. നവീന, ഡോ. എന്‍.ജെ. ബിനോയ്, ഡോ. ഡി. ശ്രീജ, വി.എം. കരീം, എന്‍.കെ. രമേഷ്, എം. അഷ്റഫ്, പി.കെ. അനില്‍കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷാജിമോന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാബു മഹേശ്വരി എന്നിവര്‍ പ്രസംഗിക്കും.
ശാസ്തോത്സവം ഇന്ന്
സയന്‍സ് മേള
ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍
രാവിലെ 9.30 – എച്ച്എസ് വിഭാഗം: വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ്, ടീച്ചിംഗ് എയ്ഡ്, ടീച്ചേഴ്സ് പ്രോജക്ട് സയന്‍സ് മാഗസിന്
ഐടി മേള
ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍
രാവിലെ 9.30 – രചനയും അതരണവും, വെബ് പേജ് നിര്‍മാണം, അനിമേഷന്‍, 10.30 – സ്ക്രാച്ച് പ്രോഗ്രാമിംഗ്, 11.30 – ഡിജിറ്റല്‍ പെയിന്റിംഗ്
ഗണിതമേള
ഡോണ്‍ബോസ്കോ സ്കൂള്‍
രാവിലെ 9.30 – എച്ച്എസ് വിഭാഗം: നമ്പര്‍ ചാര്‍ട്ട്, ജ്യോമെട്രിക്കല്‍ ചാര്‍ട്ട്, അദര്‍ ചാര്‍ട്ട് സ്റ്റില്‍ മോഡല്‍, വര്‍ക്കിംഗ് മോഡല്‍, പസില്‍, ഗെയിം, പ്യുവര്‍ കണ്‍സ്ട്രക്ഷന്‍, അപ്ലൈഡ് കണ്‍സ്ട്രക്ഷന്‍, സിംഗിള്‍ പ്രോജക്ട്, ഗ്രൂപ്പ് പ്രോജക്ട്, മാഗസിന്, ടീച്ചിംഗ് എയ്ഡ്
സാമൂഹ്യശാസ്ത്രമേള
നാഷണല്‍ എച്ച്എസ്എസ്
രാവിലെ 10 – പ്രസംഗം, അറ്റ്ലസ് നിര്‍മാണം, പ്രാദേശിക ചരിത്രരചന
വൊക്കേഷണല്‍ എക്സ്പോ – ഗവണ്മെന്റ് മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
രാവിലെ 9.30-വിവിധ തൊഴില്‍ മേഖലകളിലായി എന്‍ജിനീയറിംഗ്, പാരാമെഡിക്കല്‍, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ബിസിനസ് ആന്‍ഡ് കൊമേഴ്സ് തുടങ്ങിയ മേഖലകളില്‍ 150 ല്‍പരം കുട്ടികള്‍ 52 സ്കൂളുകളില്‍ നിന്നായി പങ്കെടുക്കുന്നു. തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നിന്നാണ് മത്സരാര്‍ഥികള്‍ വരുന്നത്. മോസ്റ്റ് ഇന്നോവേറ്റീവ്, മോസ്റ്റ് കരിക്കുലം റിലേറ്റഡ്, മോസ്റ്റ് മാര്‍ക്കറ്റബിള്‍, മോസ്റ്റ് പ്രോഫിറ്റബിള്‍ എന്ന മേഖലകളിലായാണ് മത്സരങ്ങള്‍. വിദ്യാര്‍ഥികള്‍ തങ്ങളുടെ തൊഴില്‍ അധിഷ്ഠിത പഠനത്തിന്റെ ഭാഗമായ വിവിധ സ്കില്ലുകള്‍, അനുബന്ധമായി വിവിധ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്പനയും മേളയില്‍ ഉണ്ടാകും.
പ്രവൃത്തിപരിചയമേള
സെന്റ് മേരീസ്സ്കൂള്
രാവിലെ 9.30 – ചന്ദനത്തിരി നിര്‍മാണം, മുളയുല്പന്നങ്ങള്, ബീഡ്സ് വര്‍ക്ക്, ബുക്ക് ബൈന്‍ഡിംഗ്, ബഡ്ഡിംഗ്, ലെയറിംഗ്, ഗ്രാഫ്റ്റിംഗ്, ചിരട്ട ഉല്പന്നങ്ങള്, ചവിട്ടി, പാവ നിര്‍മാണം, എംബ്രോയ്ഡറി, ഫാബ്രിക് പെയിന്റിംഗ്, മെറ്റല്‍ എന്‍ഗ്രേവിംഗ്, ക്ലേമോഡലിംഗ്, കുടനിര്‍മാണം, വോളിബോള്‍/ബാഡ്മിന്റണ്‍ നെറ്റ് നിര്‍മാണം, വുഡ് കാര്‍വിംഗ്.