യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളജിന് സാങ്കേതിക സര്‍വ്വകലാശാല വനിത വോളിബോള്‍ കിരീടം

യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജ് സാങ്കേതിക സര്‍വ്വകലാശാല വനിത വോളിബോള്‍ ടീം
വള്ളിവട്ടം: യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളജ് സാങ്കേതിക സര്‍വ്വകലാശാല ഇ സോണ്‍ വനിത വോളിബോള്‍ കിരീടം കരസ്ഥമാക്കി. പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ വച്ച് നടന്ന മത്സരത്തില്‍ തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജിനെയാണ് പരാജയപ്പെടുത്തിയത് ക്യാപ്റ്റന്‍ അനാമിക ഗിരീഷാണ് ടീമിനെ നയിച്ചത്. അനുപമ വിശ്വനാഥന്, ഹെക്സിബ റോയ്, ഡെല്‍മ, ശ്രീയ പി. സന്തോഷ്, എ. ആതിര, സുഹാനര്ഗീസ്, ദേവി നന്ദന, ദേവിക കെ. ദിവാകരന്, കെ.പി. പ്രിയങ്ക, ഷിഫാന സാഗര്‍ എന്നിവരായിരുന്നു ടീമംഗങ്ങള്‍. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ആര്. വിഷ്ണു രാജാണ് പരിശീലകന്.