താലൂക്കുതല സഹകരണ വാരാഘോഷ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു

മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ മുകുന്ദപുരം ചാലക്കുടി താലൂക്കുതല വാരാഘോഷത്തിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിക്കുന്നു
ഇരിങ്ങാലക്കുട: മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ മുകുന്ദപുരം ചാലക്കുടി താലൂക്കുതല വാരാഘോഷ ഉദ്ഘാടനവും സെമിനാറും സമ്മാനദാനവും നടത്തി. വിശ്വനാഥപുരം ക്ഷേത്രത്തിനു സമീപമുള്ള എസ്എന്‍ ഹാളില്‍ നടക്കുന്ന പരിപാടി കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സഹകരണ യൂണിയന് ചെയര്മാന് കെ.സി. ജെയിംസ് അധ്യക്ഷനായി. വനിതാ ഫെഡ് സംസ്ഥാന അധ്യക്ഷ കെ.ആര്. വിജയ, ഇരിങ്ങാലക്കുട ടൗണ്‍ ബാങ്ക് ചെയര്മാന് എം.പി. ജാക്സന്, വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ.പി. തോമസ്, കെ.വി. വസന്തകുമാര്‍, ജോമോന് വലിയവീട്ടില്‍, സഹകരണ യൂണിയന് ഭരണസമിതി അംഗം ജോസഫ് ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.