സെന്റ് ജോസഫ്സ് കോളജില്‍ ഗ്രീന്‍ എനര്‍ജി വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഫിസിക്സ് വിഭാഗം വിദ്യാര്‍ഥിനികള്‍ക്ക് ദേശീയ ഊര്‍ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് ഗ്രീന്‍ എനര്‍ജി വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജസ്രോതസുകളെ പ്രോത്സാഹിപ്പിക്കുക, പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനം വളര്‍ത്തുക എന്നതിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈയൊരു വര്‍ക്ഷോപ്പിന് പ്രായോഗിക പരിശീലനം നല്കാന് എത്തിയത് പുല്ലൂറ്റ് കെകെടിഎം ഗവ. കോളജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. എന്‍.പി. ധന്യയും വിദ്യാര്‍ഥികളായ പി.എസ്. അക്രം, എം.ജി. അംജിത്, സി.എ. അജ്മല്ഷാ എന്നിവരുമാണ്.
സെന്റ് ജോസഫ്സ് കോളജ് ഫിസിക്സ് വിഭാഗം മേധാവി സി.എ. മധു സ്വാഗതപ്രസംഗം നടത്തി. ഡോ. എന്‍.പി. ധന്യയുടെ നേതൃത്വത്തില്‍ നടന്ന ഊര്‍ജ സംരക്ഷണത്തിന്റെ ബോധവത്കരണ ക്ലാസിനെ തുടര്‍ന്ന് മൂന്ന് സെക്ഷനുകളായി തിരിച്ച ക്ലാസില്‍ എക്സ്റ്റന്‍ഷന്‍ ബോര്‍ഡ്, സോളാര്‍ സെല്‍, എമര്‍ജന്‍സി ലാമ്പ് എന്നിവയുടെ നിര്‍മാണ പരിശീലനം വിദ്യാര്‍ഥികള്‍ കരസ്ഥമാക്കി.