കോഴിക്കോട് സര്‍വ്വകലാശാല മാനേജ്മെന്റ് ഫെസ്റ്റ് കിരീടം ക്രൈസ്റ്റിന്

കോഴിക്കോട് സര്‍വകലാശാല ഡിപ്പാര്‍ട്മെന്റ് ഓഫ് കോമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് മാനേജ്മെന്റ് ഫെസ്റ്റ് അസെന്‍ഡ് 23ല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികള്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ട്രോഫി സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: കോഴിക്കോട് സര്‍വ്വകലാശാല കോമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച നാഷണല്‍ മാനേജ്മെന്റ് ഫെസ്റ്റ് അസെന്‍ഡ് 23 ല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. രണ്ടു ദിവസങ്ങളിലായി അഞ്ചു വേദികളില്‍ നടന്ന മത്സരങ്ങളില്‍ 50 ല്‍ അധികം കോളജുകളില്‍ നിന്നു 600 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനെ പ്രതിനിധീകരിച്ച രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥികള്‍ ബെസ്റ്റ് മാനേജ്മെന്റ് ടീം, മാര്‍ക്കറ്റിംഗ് ഗെയിം എന്നിവയില്‍ ഒന്നാം സ്ഥാനവും ഫിനാന്‍സ് ടീമില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.