വാരിയര്‍ സമാജം ജില്ല കലോല്‍സവം സംഘാടക സമിതി രൂപീകരിച്ചു

സമസ്ത കേരള വാരിയര്‍ സമാജം ലോഗോ.
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം ജില്ല കലോല്‍സവം ജനുവരി 13 ന് ശനിയാഴ്ച ഇരിങ്ങാലക്കുടയില്‍ നടക്കും. സംഘാടക സമിതി രൂപീകരണയോഗത്തില്‍ ജില്ല പ്രസിഡന്റ് രമ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി രമ ഉണ്ണികൃഷ്ണന് (ചെയര്‍പേഴ്സണ്‍), വി.വി. ഗിരീശന് (ജനറല്‍ കണ്‍വീനര്‍), എ.സി. സുരേഷ് (കണ്‍വീനര്‍) ഉഷ ദാസ് (കണ്‍വീനര്‍ കലാപരിപാടി).