അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് മധുരം പങ്കിട്ട് പുല്ലൂര്‍ സെന്റ് സേവിയേഴ്സിലെ കുരുന്നുകള്‍

പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളിലെ കെജി കുട്ടികള്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷത്തിനിടയില്‍.
ഇരിങ്ങാലക്കുട: പുല്ലൂര്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളിലെ കെജി കുട്ടികള്‍ ക്രിസ്മസ് ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തിലെ അന്തേവാസികളെ സന്ദര്‍ശിച്ചു. കെജി കോ-ഓര്‍ഡിനേറ്റര്‍ രമ്യ ഗിരീഷിന്റെ നേതൃത്വത്തില്‍ കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികള്‍ അരങ്ങേറി. കേക്ക് മുറിച്ച് ക്രിസ്മസ് മധുരം പങ്കിടുകയും കുട്ടികള്‍ സമാഹരിച്ച നിത്യോപയോഗ സാധനങ്ങള്‍ കൈമാറുകയും ചെയ്തു.