കാലം മുന്നേറുന്നു, ശാസ്ത്രവും പോളിമര്‍ നാനോകോംമ്പോസൈറ്റുകളുടെ നിരവധി ഉപയോഗസാദ്ധ്യതകള് ചര്‍ച്ച ചെയ്ത് രസതന്ത്രം ദേശീയ സെമിനാര്‍ ശ്രദ്ധേയം

സിഎസ്ഐആര്‍ സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈയിലെ പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡിവിഷന് ചീഫ് സയന്റിസ്റ്റ് ആന്‍ഡ് ഹെഡ്, ഡോ. എസ്.എന്‍. ജയ്ശങ്കര് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ രസതന്ത്രം ദേശീയ സെമിനാറില്‍ പ്രബന്ധാവതരണം നടത്തുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് രസതന്ത്രം വിഭാഗത്തിന്റെ നേതൃത്വത്തില്‍, പോളിമര്‍ നാനോകോംമ്പോസൈറ്റുകളുടെ വിവിധ മേഖലകളിലുള്ള ഉപയോഗത്തെ കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്ത് നടന്ന സെമിനാറില്‍, ഓട്ടോമൊബൈല്‍സ്, എയ്റോസ്പേസ്, ഇന്ജക്ഷന് മോള്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, കോട്ടിംഗുകള്‍, പശകള്‍, ഫയര്‍ റിട്ടാര്‍ഡന്റുകള്‍, പാക്കേജിംഗ് മെറ്റീരിയലുകള്‍, മൈക്രോ ഇലക്ട്രോണിക് പാക്കേജിംഗ്, ഒപ്റ്റിക്കല്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍, ഡ്രഗ് ഡെലിവറി, സെന്‍സറുകള്‍, മെംബ്രണുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഉപഭോക്തൃ വസ്തുക്കള്‍ തുടങ്ങി ദൈനം ദിന ജീവിതത്തില്‍ നിര്‍ണ്ണായകമായി മാറുന്ന പുതിയ കണ്ടെത്തലുകള്‍ വിലയിരുത്തപ്പെട്ടു. സിഎസ്ഐആര്‍ സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെന്നൈയിലെ പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡിവിഷന് ചീഫ് സയന്റിസ്റ്റ് ആന്‍ഡ് ഹെഡ്, ഡോ. എസ്.എന്‍. ജയ്ശങ്കര്, നയിച്ച ദേശീയ സെമിനാറില്‍ ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, അനുബന്ധമേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.