ജാതി സെന്‍സസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെപിഎംഎസ് സെക്രട്ടറിയേറ്റ് വളയും

മാപ്രാണം ചാത്തന് മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ നടന്ന സമര പ്രഖ്യാപന കണ്വെന്ഷന് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: ജാതി സെന്‍സസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെപിഎംഎസ് ജനുവരി 24ന് സെക്രട്ടറിയേറ്റ് വളയുമെന്ന് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. ജില്ലയിലെ 11 യൂണിയന് കമ്മിറ്റികളില്‍ നിന്നായി പതിനായിരം പ്രവര്‍ത്തകരെ പങ്കെടുക്കുവാന്‍ കണ്വെന്ഷന് തീരുമാനിച്ചു. മാപ്രാണം ചാത്തന് മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ നടന്ന സമര പ്രഖ്യാപന കണ്വെന്ഷന് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശശി കൊരട്ടി, ടി.കെ. സുബ്രന്, കെ.പി. ശോഭന തുടങ്ങിയവര്‍ സംസാരിച്ചു. പി.സി. രഘു സ്വാഗതവും ഷാജു ഏത്തപ്പിള്ളി നന്ദിയും പറഞ്ഞു.