കൂടല്‍മാണിക്യം ഉത്സവം; പ്രസാദഊട്ടിന് പച്ചക്കറി കൃഷി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് നല്കി വരുന്ന പ്രസാദഊട്ടിലേക്കുള്ള കലവറ നിറയ്ക്കല്‍ ചടങ്ങിനായി പച്ചക്കറികൃഷി ചെയ്യുന്നതിനാവശ്യമായ വിത്ത് ഭക്തജനങ്ങള്‍ നല്കി. ദേവസ്വം ഭൂമിയില്‍ വിത്ത് നടുന്നതോടൊപ്പമാണ് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തത്. ബുധനാഴ്ച രാവിലെ ദേവസ്വം വടക്കേക്കര പറമ്പില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, കെ.എ. പ്രേമരാജന്‍, എ.വി. ഷൈന്‍, കെ.ജി. സുരേഷ്, അഡ്വ. കെ.ജി. അജയകുമാര്‍, ഉത്സവസംഘാടകസമിതി പ്രവര്‍ത്തകര്‍, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പച്ചക്കറികൃഷിക്കാവശ്യമായ വിത്തുകള്‍ ചടങ്ങില്‍ ദേവസ്വം ചെയര്മാന് ഭക്തജനങ്ങള്‍ക്ക് കൈമാറി.