പട്ടികജാതി സമൂഹത്തോടുള്ള അവഗണന അവസാനിപ്പിക്കണം കെപിഎംഎസ്

കല്ലേറ്റുംകരയില്‍ ചേര്‍ന്ന നേതൃയോഗം വര്‍ക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പട്ടികജാതി സമൂഹത്തോടുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെപിഎംഎസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കല്ലേറ്റുംകരയില്‍ ചേര്‍ന്ന യോഗത്തില്‍ ഉപാധ്യക്ഷന്‍ പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് പി.എ. അജയഘോഷ് യോഗം ഉദ്ഘാടനം ചെയ്തു. പി.സി. രഘു, ടി.കെ. സുബ്രന്, ഷാജു ഏത്താപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.