നാലുവര്‍ഷ ഡിഗ്രി കോഴ്സുകള്‍ ഗവേഷണത്തെ പരിപോഷിപ്പിക്കും: ഡോ.എം.കെ. ജയരാജ്
ഇരിങ്ങാലക്കുട: രാജ്യപുരോഗതിക്ക് ഗവേഷണത്തിന്റെ പ്രസക്തി ഉയര്‍ത്തുന്നതില്‍ നാലു വര്‍ഷ ഡിഗ്രി കോഴ്സുകള്‍ സഹായിക്കുമെന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.കെ. ജയരാജ് പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോളജ് ദിനാഘോഷം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷതവഹിച്ചു. വിരമിക്കുന്ന ഡോ. റോസ്ലിന് അലക്സ്, സിസ്റ്റര്‍ അല്ലി ആന്റണി, എന്‍.ടി. ലൂസി, കെ.ഡി. റോസ്ലി എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹോളിഫാമിലി കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, ഡേവിസ് ഊക്കന്‍, ഡോ.ടി.വി. ബിനു, സിസ്റ്റര്‍ ജെസ്ലിയ എന്നിവര്‍ പ്രസംഗിച്ചു. കോളജ് മാനേജരും പാവനാത്മാ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ സിസ്റ്റര്‍ എല്‍സി കോക്കാട്ട്, ഈ വര്‍ഷത്തെ അവാര്‍ഡു ജേതാക്കളായ ഡോ. ജിജി പൗലോസ്, ഡോ.കെ.എ. ജെന്‍സി, ഡോ.ജി. വിദ്യാ എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി.