എടക്കുളം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ തിരുനാള്‍

എടക്കുളം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളിന് ഫാ. ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി കൊടിയേറ്റുന്നു. വികാരി ഫാ. ജോര്‍ജ് പാലമറ്റം സമീപം.
എടക്കുളം: സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ ഇന്ന് ആഘോഷിക്കും. ഫാ. ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി കൊടിയേറ്റി. ഇന്ന് രാവിലെ 6.30ന് ദിവ്യബലി. 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജസ്റ്റിന് ഊക്കന്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. വിന്‍സെന്റ് ആലപ്പാട്ട് തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 4.30ന് തിരുനാള്‍ പ്രദക്ഷിണം ആരംഭിച്ച് വൈകീട്ട് ഏഴിന് പള്ളിയില്‍ സമാപിക്കും. നാളെ രാവിലെ 6.30 ന് പൂര്‍വികരെ അനുസ്മരിച്ചുള്ള ദിവ്യബലി. തിരുനാളിന് വികാരി ഫാ. ജോര്‍ജ് പാലമറ്റം, കൈക്കാരന്മാരായ യു.എം. ജോസ്, ബാബു ജി.ഊക്കന്‍, കണ്‍വീനര്‍ സര്‍ഗീവ് ജെ.ഊക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കും.