കൊറ്റനല്ലൂര്‍ എയ്ഡഡ് ലോവര്‍ പ്രൈമറി ചര്‍ച്ച് സ്കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും

കൊറ്റനല്ലൂര്‍ എഎല്‍പി ചര്‍ച്ച് സ്കൂള്‍ 108-ാം വാര്‍ഷികം ഉന്നതല വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് മാര്‍ പോളി കണ്ണുകാടന്‍ സമീപം.
കൊറ്റനല്ലൂര്‍: എയ്ഡഡ് ലോവര്‍ പ്രൈമറി ചര്‍ച്ച് സ്കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും യാത്രയയപ്പ് സമ്മേളനവും മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ എ. അമ്പൂക്കന്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനേഷ്, വൈസ് പ്രസിഡന്റ് ജെന്‍സി ബിജു മാഞ്ഞൂരാന്, ശശികുമാര്‍ ഇടപുഴ, പ്രധാനാധ്യാപിക സിസ്റ്റര്‍ അനുപമ, മാള എഇഒ എം.കെ. മഞ്ചു, ഇ.ആര്. വിനോദ്, ഫാ. സിജോ ഇരിമ്പന്‍, സിസ്റ്റര്‍ വിമല, ലിന്‍സി പൗലോസ്, പി. സീന ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.