കൂടല്‍മാണിക്യം കുലീപിനി തീര്‍ഥക്കുളത്തില്‍ ആറാടി പൊഞ്ഞനം ഭഗവതി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കുലീപിനി തീര്‍ഥക്കുളത്തില്‍ പൊഞ്ഞനം ഭഗവതിയുടെ ആറാട്ട് നടന്നു. കുലീപിനി തീര്‍ഥക്കുളത്തില്‍ ആറാട്ട് നടത്താനുള്ള ഏക അവകാശിയാണ് പൊഞ്ഞനം ഭഗവതി. സംഗമേശന്റെ സഹോദരിയാണ് പൊഞ്ഞനത്തമ്മയെന്നാണ് വിശ്വാസം. രാവിലെ നടന്ന ചടങ്ങില്‍ ക്ഷേത്രംതന്ത്രി മണക്കാട്ട് പരമേശ്വരന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മേളത്തോടുകൂടിയ പ്രദക്ഷിണം, തിരിച്ചെഴുന്നള്ളിപ്പ് എന്നിവ നടന്നു. കിഴക്കേടത്ത് മന ശ്രീപാര്‍വതി തിടമ്പേറ്റി. ജിമേഷ് കാരേക്കാടിന്റെ നേതൃത്വത്തില്‍ മേളം നടന്നു. കൊച്ചിന് ദേവസ്വം ബോര്‍ഡ് അംഗം എം.ബി. മുരളീധരന്, ഡെപ്യൂട്ടി കമ്മിഷണര്‍ സുനില്‍ കര്‍ത്ത, അസിസ്റ്റന്റ് കമ്മിഷണര്‍ മിനി, ഓഫീസര്‍ ടി. സുരേഷ് കുമാര്‍, ക്ഷേത്രം സെക്രട്ടറി കെ. സതീഷ്, കൂടല്‍മാണിക്യം മുന്‍ ചെയര്മാന് യു. പ്രദീപ് മേനോന്, ഭരണസമിതി അംഗം അഡ്വ. കെ.ജി. അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 25നാണ് പൂരം.