നൈവേദ്യ അങ്കണവാടിയുടെ ശിലാസ്ഥാപനം ടി.എന്‍. പ്രതാപന് എംപി നിര്‍വഹിച്ചു
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭ വാര്‍ഡ് അഞ്ച് പീച്ചാംപിള്ളിക്കോണം 40-ാം നമ്പര്‍ നൈവേദ്യ അങ്കണവാടിയുടെ ശിലാസ്ഥാപനം ടി.എന്‍. പ്രതാപന് എംപി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷ വഹിച്ചു. മുന്‍ അങ്കണവാടി ടീച്ചര്‍മാരായ രമണി, ബേബി എന്നിവരെ ആദരിച്ചു. നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, വാര്‍ഡ് കൗണ്‍സിലര്‍ അജിത് കുമാര്‍, പി.ടി. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.