പികെഎസ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

പികെഎസ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനം
ഇരിങ്ങാലക്കുട:
ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പട്ടികജാതിക്കാരോടുള്ള അവഹേളനത്തിനെതിരെ പികെഎസ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി സി.ഡി. സിജിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി. ഷൈന്‍ അധ്യക്ഷത വഹിച്ചു. വി.സി. മണി സ്വാഗതവും കെ.വി. പവനന് നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി.കെ. മനുമോഹന്‍, മീനാക്ഷി ജോഷി, എ.വി. പ്രസാദ്, മണി, മനോഹരന് എന്നിവര്‍ നേതൃത്വം നല്കി.