ക്രൈസ്റ്റ് കോളജില്‍ സംസ്കൃതവിഭാഗവും കേരള സംസ്കൃത അക്കാദമിയും സംയുക്തമായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സംസ്കൃതവിഭാഗവും കേരള സംസ്കൃത അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെമിനാറില്‍ പ്രഫ.എസ്. അജയകുമാര്‍ ക്ലാസ് നയിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സംസ്കൃതവിഭാഗവും കേരള സംസ്കൃത അക്കാദമിയും സംയുക്തമായി ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. സംസ്കൃത കൃതിയായ കുമാരസംഭവം പഠനവും ആസ്വാദനവും എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയിലെ പ്രഫ.എസ്. അജയകുമാര്‍ ക്ലാസ് നയിച്ചു. ഡോ.കെ. വിശ്വനാഥന്, ഡോ.പി.സി. മുരളീമാധവന്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, കേരള സംസ്കൃത അക്കാദമി ചെയര്മാന് പ്രഫ. മാധവന്, ക്രൈസ്റ്റ് കോളജ് മേധാവി ഡോ.ഇ. വിനീത എന്നിവര്‍ പ്രസംഗിച്ചു.