കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ പവര്‍ ലിഫ്റ്റിംഗില്‍ ക്രൈസ്റ്റ് കോളജ് ചാമ്പ്യന്മാര്

കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുട: കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ പവര്‍ലിഫ്റ്റിംഗ് മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട ടീം. ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് രണ്ടാംസ്ഥാനം നേടി. ക്രൈസ്റ്റ് കോളജിനായി എസ്. രോഹിത്, വി.എസ്. അരവിന്ദ്, ടി. സുഫൈല്‍ എന്നിവര്‍ സ്വര്‍ണം നേടി. ക്രൈസ്റ്റ് കോളജിലെ എസ്. രോഹിത്താണ് സ്ട്രോംഗ് മാന്‍ ഓഫ് കാലിക്കട്ട് യൂണിവേഴ്സിറ്റി.