പറവകള്‍ക്ക് തണ്ണീര്‍ക്കുടം പദ്ധതി ഒരുക്കി മുകുന്ദപുരം പബ്ലിക് സ്കൂള്‍

പറവകള്‍ക്ക് മരച്ചില്ലകളില്‍ ദാഹജലം ഒരുക്കുന്ന നടവരമ്പ് മുകുന്ദപുരം പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍.
നടവരമ്പ്: കനത്ത വേനല്‍ചൂടില്‍ വലയുന്ന പറവകള്‍ക്ക് സ്നേഹത്തിന്റെ തെളിനീര് നല്കി മാതൃകയാവുകയാണ് മുകുന്ദപുരം പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികള്‍. ചുട്ടുപൊള്ളുന്ന വേനലില്‍ കുടിവെള്ളം ലഭിക്കാതെ വലയുന്ന പക്ഷികള്‍ക്ക് വിവിധ മരച്ചില്ലകളിലായി ദാഹജലം ഒരുക്കിക്കൊണ്ടാണ് അവര്‍ മാതൃകയായത്. താപനില വര്‍ധിക്കുകയും ദാഹജലം ലഭിക്കാതെ പക്ഷികള്‍ ചത്തൊടുങ്ങുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ സഹജീവികളോടും കാരുണ്യം എന്ന വാക്യം ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികളും അധ്യാപകരും ഒത്തൊരുമയോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.