ആളൂര്‍ സിഎല്‍പിഎസ് സ്കൂള്‍ വാര്‍ഷികവും പൂര്‍വവിദ്യാര്‍ഥി സംഗമവും

ആളൂര്‍ സിഎല്‍പിഎല്‍ സ്കൂള്‍ 83-ാം വാര്‍ഷികവും പൂര്‍വവിദ്യാര്‍ഥി സംഗമവും മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്‍: ആളൂര്‍ സിഎല്‍പിഎസ് സ്കൂള്‍ 83-ാം വാര്‍ഷികവും പൂര്‍വവിദ്യാര്‍ഥി സംഗമവും മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിഥിയായ ചടങ്ങില്‍ പ്രധാനാധ്യാപിക വര്‍ഷ വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍ യു.കെ. പ്രഭാകരന്, ബ്ലോക്ക് മെമ്പര്‍മാരായ ജോസ് മാഞ്ഞൂരാന്, ജൂമൈല ഷഗീര്‍, മാനേജ്മെന്റ് പ്രതിനിധി രവി മണക്കാട്ടില്‍, പൂര്‍വ വിദ്യാര്‍ഥിസംഘടന സെക്രട്ടറി പി.കെ. രാജേന്ദ്രന്, പിടിഎ പ്രസിഡന്റ് നസീമ നിസാബ് എന്നിവര്‍ പ്രസംഗിച്ചു.