ആത്മഹത്യക്കെതിരെ തെരുവ് നാടകം അവതരിപ്പിച്ച് മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍
മൂര്‍ക്കനാട്: ആത്മഹത്യക്കെതിരെ തെരുവ് നാടകം അവതരിപ്പിച്ച് മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍. കരുവന്നൂര്‍ പുഴയില്‍ നിരന്തരം ആത്മഹത്യകള്‍ നടക്കുന്ന സാഹചര്യത്തില്‍ സ്നേഹ സന്ദേശവുമായാണ് ഉണരു ആത്മഹത്യക്കെതിരെ തെരുവ് നാടകവുമായി വിദ്യാര്‍ഥികളെത്തിയത്. സ്കൂള്‍ മാനേജര്‍ ഫാ. പോളി പുതുശേരി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട എസ്ഐ സുധാകരന് സന്ദേശം നല്കി. വാര്‍ഡ് കൗണ്‍സിലര്‍ സനീമ കുഞ്ഞുമോന് സംസാരിച്ചു. പിടിഎ പ്രസിഡന്റ് എം.എം. സുഭാഷ്, എം.എം. ഷാജഹാന്, അധ്യാപകരായ ഫാ. റിന്റോ കൊടിയന്‍, ബിന്ദു തോമസ്, ജോസഫ് റോള്‍വിന്‍, ഗ്ലോമി ചാക്കോ, എം.എല്‍. റിന്റ, ശാലിനി, കെ.എ. റിയാസ്, ജെസ്റ്റി ജോസ്, റോസ് മേരി ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യായര്ഥികളാണ് അവതരിപ്പിച്ചത്. പ്രധാനാധ്യാപിക ഹീര ഫ്രാന്‍സിസ് ആലപ്പാട്ട് നന്ദി പറഞ്ഞു. മൂര്‍ക്കനാട് പള്ളി പരിസരം, കരുവന്നൂര്‍ പുത്തന്‍തോട്, ബംഗ്ലാവ്, വലിയപാലം, ചെറിയപാലം, കാറളം ആലുംപറമ്പ് എന്നിവിടങ്ങളിലാണ് നാടകം അവതരിപ്പിച്ചത്.