ലയണ്‍ ലേഡി സര്‍ക്കിളിന്റെയും ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ലയണ്‍ ലേഡി സര്‍ക്കിളിന്റെയും ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ യുവ സംരഭക അനു ജോസഫിനെ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍ ലേഡി സര്‍ക്കിളിന്റെയും ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി യുവ സംരഭക അനു ജോസഫിനെ ആദരിച്ചു. കാട്ടൂരിലെ ഫാക്ടറി അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ലയണ്‍ ലേഡി സര്‍ക്കിള്‍ പ്രസിഡന്റ് റെന്‍സി ജോണ്‍ നിധിന് ആദരവ് നല്കി. ലയണ്ലേഡി സര്‍ക്കിള്‍ സെക്രട്ടറി മിഡ്ലി റോയ്, ട്രഷറര്‍ റിങ്കു മനോജ്, ഷേബ മാര്ട്ടിന്, ജീന ജേക്കബ് എന്നിവര്‍ സംസാരിച്ചു.