കാക്കത്തുരുത്തി എസ്എന്‍ജിഎസ് യുപി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം കെട്ടിടം സമര്‍പ്പിച്ചു

കാക്കത്തുരുത്തി എസ്എന്‍ജിഎസ് യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെയും സ്കൂള്‍ വാര്‍ഷികാഘോഷത്തിന്റെയും ഉദ്ഘാടനം മുന്‍ എംഎല്‍എ കെ.യു. അരുണന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കാക്കത്തുരുത്തി എസ്എന്‍ജിഎസ് യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെയും 70-ാം സ്കൂള്‍ വാര്‍ഷികാഘോഷത്തിന്റെയും ഉദ്ഘാടനം മുന്‍ എംഎല്‍എ കെ.യു. അരുണന് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് ക്ലാസ് റൂം കെട്ടിടം നിര്‍മിച്ചത്. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. സുകുമാരന്‍ അധ്യക്ഷനായി. ബ്ലോക്ക് ഡിവിഷന് മെമ്പര്‍ സുധ ദിലീപ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് മെമ്പര്‍ രാജേഷ് അശോകന്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീലാല്‍, വാര്‍ഡ് മെമ്പര്‍ ബിജോയ് കളരിക്കല്‍, സ്കൂള്‍ പ്രധാനാധ്യാപിക എം. സ്മിത, സ്കൂള്‍ മാനേജര്‍ ടി.എസ്. ശരത് കുമാര്‍, പിടിഎ പ്രസിഡന്റ് അഞ്ചുഷ അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.
