വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം കിടാരി വിതരണം ചെയ്തു

ജനകീയാസൂത്രണപദ്ധതി പ്രകാരം നടന്ന കിടാരി വിതരണോദ്ഘാടനം വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് നിര്‍വഹിക്കുന്നു.
കോണത്തുക്കുന്ന്: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം ഇരുപത്തിയൊന്നായിരം രൂപ വിലവരുന്ന 15 ഓളം കിടാരികളെ വിതരണം ചെയ്തു. മൃഗാശുപത്രിയില്‍ വച്ച് നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിയോ ഡേവിസ് അധ്യക്ഷത വഹിച്ചു. മെമ്പര്‍ ഷംസു വെളുത്തേ സ്വാഗതം പറഞ്ഞ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ബാബു വാര്‍ഡ് മെമ്പര്‍ വര്‍ഷ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ വെറ്റിനറിസര്‍ജന്‍ ഡോ. പി.വി. ഷിബു നന്ദി അര്‍പ്പിച്ചു.