മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹമാണ്: ബിഷപ് മാര്‍. പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട; മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹം ആണന്നും മാനവ സേവയാണ് മാധവ സേവയെന്നും എല്ലാ മതങ്ങളുടേയും അന്ത:സത്ത പരസ്പര സ്നേഹവും സഹവര്ത്തിത്വവുമാണന്ന് ബിഷപ് മാര്‍. പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ജെ.സി.ഐ. ഇരിങ്ങാലക്കുട ഈസ്റ്റര്‍ റംസാന് വിഷു ആഘോഷങ്ങളെ മുന്‍ നിര്‍ത്തി നടത്തിയ മാനവ സമന്വയം മതസൗഹാര്‍ദ സദസ് ഇരിങ്ങാലക്കുട കാത്ത്ലിക് സെന്ററില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഇമാം സഖ്റിയ ഹഫിസ് ഖാസ്മി, കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ.സി.കെ.ഗോപി എന്നിവര്‍ സന്ദേശങ്ങള്‍ നല്കി, കാത്തലിക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോണ്‍ പാല്ല്യേക്കര,സെക്രട്ടറി സഞ്ജു പട്ടത്ത്, സോണ്‍ വൈസ് പ്രസിഡന്റ് മെജോ ജോണ്സണ്, മുന്‍ സോണ്‍ പ്രസിഡന്‍ഡ് ശ്രീജിത്ത് ശ്രീധര്‍, മുന്‍ ചാപ്റ്റര്‍ പ്രസിഡന്റ് മാരായ ടെല്‍സണ്‍ കോട്ടോളി, അഡ്വ ഹോബി ജോളി, ഡയസ് കാരാത്രക്കാരന്‍, ഡയസ് ജോസഫ്,എന്നിവര്‍ പ്രസംഗിച്ചു.