സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സര്‍ക്കാറിന്റെ വിമുക്തി പദ്ധതിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ റിട്ട. പ്രിവന്റീവ് ഓഫീസറായ സി.എ. സാബു ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ റിട്ട. പ്രിവന്റീവ് ഓഫീസറായ സി.എ. സാബു ആണ് ക്ലാസ് നയിച്ചത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വീണ സാനി, എന്‍. ഉര്‍സുല, മഞ്ജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.