ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബിരുദദാനചടങ്ങ് നടത്തി

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ബിരുദദാന ചടങ്ങ് കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മെമ്പറും കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷനുമായ ഡോ. ജിജു പി. അലക്സ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ബിരുദദാന ചടങ്ങ് കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് മെമ്പറും കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷനുമായ ഡോ. ജിജു പി. അലക്സ് നിര്‍വഹിച്ചു. കോളജ് മാനേജര്‍ സിസ്റ്റര്‍ ഡോ. ട്രീസ ജോസഫ്, കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, എക്സാമിനേഷന് കണ്ട്രോളര് ഡോ. ഒ. കവിത, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.