ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് - ബിജു ജോസ് കൂനന്‍, സെക്രട്ടറി - ഡോ. ഡെയിന്‍ ആന്റണി.
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പ്രസിഡന്റ്- ബിജു ജോസ് കൂനന്‍, സെക്രട്ടറി – ഡോ. ഡെയിന്‍ ആന്റണി, ട്രഷറര്‍ – ഡോ. ജോണ്‍ പോള്‍, ലയണ്‍ ലേഡി പ്രസിഡന്റ് – ഡോ. ശ്രുതി ബിജു, സെക്രട്ടറി – അന്ന ഡെയിന്‍, ട്രഷറര്‍ – വിന്നി ജോര്‍ജ്, ലിയോ ക്ലബ് പ്രസിഡന്റ് – നീല്‍ പോള്‍ മാവേലി, സെക്രട്ടറി – അലന് ബിജോയി, ട്രഷറര്‍ – ജുവല്‍ ദീപക് തുടങ്ങിയവര്‍ സ്ഥാനംമേറ്റെടുത്തു.
ലയണ്‍സ് ക്ലബ്സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഡി സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ക്ട് ഗവര്‍ണര്‍ ലയണ്‍ സുരേഷ് കെ.വാര്യര്‍ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്കി. ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ പ്രോത്സാഹന മെഡല്‍ കരസ്ഥമാക്കിയ റോണി പോളിനെ ചടങ്ങില്‍ ആദരിച്ചു. ആനന്ദമേനോന്‍, അഡ്വ.ടി.ജെ. തോമസ്, തോമച്ചന് വെള്ളാനിക്കാരന്‍, ഡിസ്ട്രിക്റ്റ് കോര്‍ കാബിനറ്റ് മെമ്പര്‍മാരായ പോള്‍ മാവേലി, കെ.എന്‍. സുഭാഷ്, റീജിയണല്‍ ചെയര്മാന് കെ.എസ്. പ്രദീപ്, സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിതിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
