ദീപിക ദിനപത്രം ഉന്നതവിജയികള്‍ക്ക് നല്കുന്ന അനുമോദന ചടങ്ങ് ദിശ 2024 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ദീപിക ദിനപത്രം ഉന്നതവിജയികള്‍ക്ക് നല്കുന്ന അനുമോദന ചടങ്ങ് ദിശ 2024 ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫഌവററ്റ് സിഎച്ച്എഫ് അധ്യക്ഷത വഹിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ കെ.ഒ. ഇട്ടൂപ്പ് മുഖ്യാതിഥിയായിരുന്നു. ദീപിക റസിഡന്റ് മാനേജര്‍ ഫാ. ജിയോ തെക്കിനിയത്ത് സ്വാഗതവും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പ്രഫ. വീണ സാനി നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സി. ഡയറക്ടര്‍ ഫാ. ജോണ്‍ പാല്യേക്കര സിഎംഐ, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി സിഎച്ച്എഫ് എന്നിവര്‍ക്ക് കലാലയ പുരസ്കാരം നല്കി ആദരിച്ചു. കാറളം സ്കൂള്‍ മാനേജര്‍ ഭരതന് കാട്ടിക്കുളം, ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നവീന സിഎംസി, മതിലകം ഒഎല്‍എഫ് സ്കൂള്‍ ഹെഡ്മിസ്ട്രസ് മേരി സിബില്‍ പെരേര, ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്സന് ഡൊമിനിക് എന്നിവര്‍ക്ക് വിദ്യാലയരത്ന പുരസ്കാരം നല്കി ആദരിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ കല്ലേറ്റുംകര ബിവിഎം സ്കൂളിലെ നേപ്പാളി വിദ്യാര്‍ഥി വിനീത വിശ്വകര്‍മയെ ചടങ്ങില്‍ ആദരിച്ചു. തൃശൂര്‍ ജില്ലാ റൂറല്‍ എസ്പി ഡോ. നവനീത് ശര്‍മ ഐപിഎസ് ദിശ 2024 ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി സിഎച്ച്എഫ് സന്നിഹിതയായിരുന്നു. ദീപിക കോഓര്‍ഡിനേറ്റര്‍ ഫാ. ജിയോ ചെരടായി സ്വാഗതവും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ നയന്‍ ജോണ്‍ നന്ദിയും പറഞ്ഞു. പ്രശസ്ത പ്രഭാഷകന്‍ അഡ്വ.കെ.ആര്. സുമേഷ് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നയിച്ചു.