ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ വിദ്യാലയത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ വിദ്യാലയത്തില്‍ വിജയോത്സവം സിഎംസി ഉദയ പ്രൊവിന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍. ടെസ്ലിന് സിഎംസി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ വിദ്യാലയത്തില്‍ 2024 25 അധ്യയനവര്‍ഷത്തെ വിജയോത്സവത്തിന് തിരിതെളിഞ്ഞു. സിഎംസി ഉദയ പ്രൊവിന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ ടെസ്ലിന് സിഎംസി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജയ്സണ്‍ കരപറമ്പില്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. കെ.ആര്. വിജയ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജോബി, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ കരോളിന് സിഎംസി, അധ്യാപക പ്രതിനിധി സുമ ജോസ് എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക സിസ്റ്റര്‍ നവീന സ്വാഗതവും സിസ്റ്റര്‍ ശാലീന സിഎംസി നന്ദിയും പറഞ്ഞു.