ക്രൈസ്റ്റ് കോളജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നിനയ്ക്കാതെ പൂത്തത് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നിനയ്ക്കാതെ പൂത്തത് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നടത്തി. ഇംഗ്ലീഷ് വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ എ.ഡി. ദയ രചിച്ച പുസ്തകം പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷനായ ചടങ്ങില്‍ കവിയും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പൂര്‍വ്വ വിദ്യാര്‍ഥിയുമായ പി.എന്‍. ഗോപികൃഷ്ണന് നിര്‍വ്വഹിച്ചു. സഹജീവികളുടെ ദുരിതാനുഭവങ്ങള്‍ സ്വാംശീകരിക്കാനും അതി തീവ്രതയോടെ അത് ആവിഷ്കരിക്കാനും ഈ പ്രായത്തില്‍ കവിയ്ക്ക് എങ്ങനെ സാധിക്കുന്നുവെന്ന് സഹൃദയര്‍ അമ്പരക്കും, ഉറപ്പാണത് എന്ന് കാവുമ്പായി ബാലകൃഷ്ണന് അവതാരികയില്‍ കുറിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. പള്ളിക്കാട്ടില്‍ മേരി പത്രോസ് ആശംസയും ഇംഗ്ലീഷ് വിഭാഗം അധ്യക്ഷന്‍ ഡോ. കെ.ജെ. വര്‍ഗീസ് പുസ്തക പരിചയവും നടത്തിയ ചടങ്ങില്‍ ലൈബ്രേറിയന്‍ ഫാ. സിബി സിഎംഐ, എച്ച്ആര്‍ മാനേജര്‍ പ്രഫ. ഷീബ വര്‍ഗീസ്, ഭാഷാ വിഭാഗങ്ങളിലെ മറ്റധ്യാപകരും, ദയയുടെ മാതാപിതാക്കളും സുഹൃത്തുക്കളും വിദ്യാര്‍ഥികളും പങ്കെടുത്തു. ഓരോ വായനയും മനുഷ്യാനുഭവങ്ങളുടെ അഗാധതകളിലേക്ക് മനുഷ്യനെ കൂട്ടി കൊണ്ടുപോകുന്നുവെന്ന് പ്രകാശനവേളയില്‍ കവി പി.എന്‍. ഗോപീകൃഷ്ണന് ഓര്‍മ്മപ്പെടുത്തി.