കത്തോലിക്കാ സഭയിലെ വൈദീകരുടെയും സന്ന്യസ്തരുടെയും സേവനങ്ങള്‍ മഹത്തരം: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: സമൂഹത്തിന്റെ ഉന്നമനത്തിനായി കൈസ്തവ സഭയിലെ വൈദീകരുടെയും സന്യസ്തരുടെയും സേവനങ്ങള്‍ എന്നും അവിസ്മരണീയമായി നിലകൊള്ളുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. എംഎംബി സന്യാസസഭയുടെ മുന്‍ സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ഗബ്രിയേല്‍ പഴയാറ്റില്‍ എംഎംബിയുടെ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രദര്‍ ഗബ്രിയേല്‍ നടത്തിയ സേവനങ്ങള്‍ ഏറെ മഹത്തരമാണ്.
കാരുണ്യം നിറഞ്ഞ സമീപനത്തോടെ മനുഷ്യര്‍ക്ക് സേവനം ചെയ്യുന്നതില്‍ എന്നും കര്‍മനിരതനായിരുന്നു അദ്ദേഹം. ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ സത്പ്രവര്‍ത്തികള്‍ എന്നും സമൂഹത്തിന് മാതൃകയാണെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. ആനന്ദപുരം ലിറ്റില്‍ ഫഌര്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ ടി.ജെ. സനീഷ്കുമാര് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി.
എംഎംബി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ബ്രദര്‍ ജോസ് ചുങ്കത്ത്, ആനന്ദപുരം പള്ളി വികാരി ഫാ. ജോണ്സണ് തറയില്‍, രൂപത മുന്‍ വികാരി ജനറാള്‍ ഫാ. പോള്‍ ഇളങ്കുന്നപ്പുഴ, ഫാ. ജോര്‍ജ് നെരേപറമ്പില്‍ സിഎംഐ, സിസ്റ്റര്‍ ഡൊളോറസ് പഴയാറ്റില്‍ എസ്എബിഎസ്, മുന്‍ കേരള ഗവണ്മെന്റ് ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, ഇരിങ്ങാലക്കുട മുന്‍ മുനിസിപ്പല്‍ ചെയര്മാന് എം.പി. ജാക്സണ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, എ. നാഗേഷ്, ലളിത ബാലന്, ഷീന രാജന്, സുനില്‍കുമാര്‍, തോമസ് ആന്റണി പൊതപറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍ ഒഎഫ്എം സ്വാഗതവും പഴയാറ്റില്‍ ലോനപ്പന് ഷാജു നന്ദിയും പറഞ്ഞു. രാവിലെ നടന്ന ദിവ്യബലിക്ക് ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് വല്ലൂരാന്, ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ എന്നിവര്‍ സഹകാര്‍മികരായിരുന്നു.