ഗൃഹാതുരത ഉണര്‍ത്തി തിരനോട്ടം -അരങ്ങ് 2024- നടന്നു
ഇരിങ്ങാലക്കുട: അത്യപൂര്‍വ്വമായിമാത്രം ദുര്യോധനവധം കഥകളി സമ്പൂര്‍ണ്ണരംഗാവതരണം അരങ്ങത്ത് അവതരിപ്പിച്ചും മുതിര്‍ന്ന കലാകാരന്മാര്ക്ക് ഗുരുദക്ഷിണ നല്‍കിയും പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തിയവര്‍ ഒത്തുചേര്‍ന്നും തിരനോട്ടം ദുബായ് സംഘടിച്ച അരങ്ങ് 2024 ഏറെ സവിശേഷതകള്‍ നിറഞ്ഞ കളിയരങ്ങായിമാറി.
കേരളീയ പാരമ്പര്യകലകളുടെ നിലനില്പും പ്രചരണവും ഉന്നമനവും ലക്ഷ്യമിട്ട് നൂതനവും വൈവിദ്ധ്യങ്ങളുമായ കലാപ്രവര്‍ത്തനങ്ങള്‍ ദുബായിലും കേരളത്തിലുമൊരുക്കുന്ന തിരനോട്ടം, ഇരിങ്ങാലക്കുട ഡോക്ടര്‍ കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബുമായി സഹകരിച്ചാണ് അരങ്ങ് 2024 ഒരുക്കിയത്.
പ്രവാസികളായിരുന്ന തിരനോട്ടം ദുബായ് പ്രതിനിധികളും ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലും ചേര്‍ന്ന് ആട്ടവിളക്കിന് തിരിതെളിച്ചു. തുടര്‍ന്ന് കേരളകലാമണ്ഡലം അവതരിപ്പിച്ച ദുര്യോധനവധം കഥകളിയില്‍ എഴുപതില്‍പ്പരം കലാകാരന്മാര് പങ്കെടുത്തു. മദ്ദളകേളിക്ക് ശേഷം നടന്ന രണ്ട്നോക്ക് പുറപ്പാടില്‍ പാണ്ഡവരും പാഞ്ചാലിയും വന്നതോടെ അരങ്ങ് നിറഞ്ഞു.
രാത്രി എട്ടരവരെ നീണ്ടുനിന്ന മാരത്തോണ്‍ അവതരണത്തില്‍ ധര്മ്മപുത്രര്പാഞ്ചാലി, ദുര്യോധനന്ഭാനുമതി കഥാപാത്രങ്ങളുടെ തുടര്‍ച്ചയായ ശൃംഗരംഗങ്ങള് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ദുര്യോധനവധത്തിനുശേഷം സാധാരണ അവതരിപ്പിക്കാത്ത കാളികൂളി ഭാഗവും അവസാനം ധര്‍മ്മപുത്രര്‍ ശ്രീകൃഷ്ണന്റെ ഭാഗവും ആസ്വാദകര്‍ക്ക് നവ്യാനുഭവമായിമാറി.
വൈകീട്ട് നടന്ന ഗുരുദക്ഷിണ ചടങ്ങില്‍ കഥകളി സംഗീതജ്ഞന് കോട്ടയ്ക്കല്‍ ഗോപാലപ്പിഷാരടി, ചുട്ടി വിദഗ്ധന്‍ കലാനിലയം പരമേശ്വരന് എന്നീ കലാപ്രതിഭകള്‍ക്ക് ഗുരുദക്ഷിണ നല്കി ആദരിച്ചു. ചടങ്ങില്‍ കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ.ബി അനന്തകൃഷ്ണന്, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് എന്നിവര്‍ സന്നിഹിതരായിരുന്നു.