കാട്ടൂര്‍ പഞ്ചായത്ത് സ്ഥാപനതല ശുചിത്വ പ്രഖ്യാപനം നടത്തി

കാട്ടൂര്‍ പഞ്ചായത്ത് സ്ഥാപനതല ശുചിത്വ പ്രഖ്യാപനം വയലാര്‍ പുരസ്കാര ജേതാവ് അശോകന് ചരുവില്‍ ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്ത് സ്ഥാപനതല ശുചിത്വ പ്രഖ്യാപനം വയലാര്‍ പുരസ്കാര ജേതാവ് അശോകന് ചരുവില്‍ ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയഘോഷ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന്, വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രഹി ഉണ്ണികൃഷ്ണന്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.സി. രമാബായി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. അനീഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അമിത മനോജ്, മോഹനന് വലിയാട്ടില്‍, വി.എ. ബഷീര്‍, വാര്‍ഡ് മെമ്പര്‍മാരായ വിമല സുഗുണന്, ഇ.എല്‍. ജോസ്, എന്‍.ഡി. ധനീഷ്, ഷീജ പവിത്രന്, മോളി പീയൂസ്, ജയശ്രീ സുബ്രഹ്മണ്യന്, സി.സി. സന്ദീപ്, സ്വപ്ന ജോര്‍ജ്ജ്, അംബുജ രാജന്, കാട്ടൂര്‍ സ്റ്റേഷന് ഹൗസിങ്ങ് ഓഫീസര്‍ ഇ.ആര്. ബൈജു, കാട്ടൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ അജിത ബാബു, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ മുഹമ്മദ് ഇബ്രാഹിം പാളയംകോട്, അസി. സെക്രട്ടറി എ.സി. അനിത തുടങ്ങിയവര്‍ സംസാരിച്ചു.